സൂപ്പർ കപ്പിൽ റീ മാച്ച് വേണം, ആവശ്യപ്പെടുന്നത് ഐ ലീഗ് ക്ലബ്ബുകൾ

സൂപ്പർ കപ്പിൽ റീ മാച്ച് വേണമെന്ന ആവശ്യവുമായി ഐ ലീഗ് ക്ലബ്ബുകൾ രംഗത്ത്. സൂപ്പർ കപ്പിൽ ഉടക്കി നിൽക്കുന്ന ഐ ലീഗ് ക്ലബ്ബുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എ ഐ എഫ് എഫ് അറിയിച്ചതിനു പിന്നാലെയാണ് ഐ ലീഗ് ക്ലബ്ബുകൾ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.

ഐ ലീഗ് ക്ലബ്ബുകൾ കളത്തിൽ ഇറങ്ങാത്തതിനാൽ വാക്കോവർ കൊടുത്ത് ഐ എസ് എൽ ടീമുകളെ സൂപ്പർകപ്പിന്റെ പ്രീക്വാർട്ടറിൽ കടത്തിയിരുന്നു. ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാതെ ഐ ലീഗ് ക്ലബുകൾ പ്രതിഷേധിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here