ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്സി വിജയക്കുതിപ്പ് തുടരുന്നു. എതിരില്ലാത്ത രണ്ട് ഗോളടിച്ചാണ് ഇന്ത്യൻ ആരോസിനെ ചെന്നൈ തകർത്തത്. ഇന്നത്തെ വിജയത്തോട് കൂടി റിയൽ കാശ്മീരിനെ പിന്തള്ളി ചെന്നൈ ഒന്നാം സ്ഥാനത്താണ്.
ചെന്നൈക്ക് വേണ്ടി വിജയ് പൊന്നുരംഗവും സാൻഡ്രോയുമാണ് ഗോളടിച്ചത്. ഇനി അഞ്ച് മത്സരങ്ങൾ അവസാനിക്കെ ഒരു കൈ അകലത്തിലാണ് ചെന്നൈക്ക് കിരീടം.
-Advertisement-