ഐ ലീഗിൽ റിയൽ കാശ്മീരിന് പണി കൊടുത്ത് ഇന്ത്യൻ ആരോസിന്റെ രാഹുൽ കെ പി. മലയാളി താരം രാഹുലിന്റെ ഇഞ്ചുറി ടൈം ഗോളിൽ റിയൽ കാശ്മീരിന് സമനില. തകർപ്പൻ ഹെഡ്ഡറിലൂടെ രാഹുൽ റിയൽ കശ്മീരിന്റെ കിരീട പ്രതീക്ഷകൾ അടിച്ചൊതുക്കി. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമടിച്ച് സമനിലയിൽ കളി അവസാനിപ്പിച്ചു.
കോഫിയും റോബേർട്സണും റിയൽ കാശ്മീരിന് വേണ്ടി ഗോളടിച്ചപ്പോൾ ഇന്ത്യൻ ആരോസിനു വേണ്ടി മലയാളി താരം രാഹുലും അമർജിതും ഗോളടിച്ചു. ചെന്നൈ സിറ്റിയുമായുള്ള കാശ്മീരിന്റെ പോയന്റ് വ്യത്യാസം ഇപ്പോൾ നാലായി ഉയർന്നു. ഇനി മൂന്നു മത്സരങ്ങൾ അവശേഷിക്കെ ചെന്നൈ സിറ്റിയെ തകർത്ത് കിരീടം നേടുക അത്ര എളുപ്പമല്ല.
-Advertisement-