ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ മരണമാസ്സ്. ലീഗിൽ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു മുട്ടുവിറച്ച് കളിക്കുന്നു. ആദ്യപകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളിന്റെ ലീഡാണ് ചെന്നൈയിൻ എഫ്‌സി നേടിയത്. മലയാളി താരം സികെ വിനീതിന്റെ അസിസ്റ്റിൽ ചെഞ്ചൊയും ഗ്രിഗറി നെല്സന്നും ചെന്നൈക്ക് വേണ്ടി ഗോളടിച്ചു.
തകർപ്പൻ ഫോമിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുകയായിരുന്ന ബെംഗളൂരു പൂച്ചക്കുട്ടികളെ പോലെ പരുങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഇതേ ആവേശത്തിൽ കളി തുടർന്നാൽ ചെന്നൈക്ക് ജയം സ്വന്തമാക്കാം.
-Advertisement-