ഇത് റിയൽ കശ്മീരിന്റെ ദിവസം. കാശ്മീരിലും ഗോകുലത്തിനു രക്ഷയില്ല. ഐ ലീഗിൽ എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം കേരള എഫ്‌സിയെ റിയൽ കാശ്മീർ പരാജയപ്പെടുത്തി. ഇന്നത്തെ ജയം റിയൽ കാശ്മീരിനെ പോയന്റ് നിലയിൽ ഒന്നാമതെത്തിച്ചു. ചെന്നൈ സിറ്റി എഫ്‌സിയെ ആണ് കാശ്മീർ ക്ലബ് മറികടന്നത്.
മത്സരത്തിലെ ഏക ഗോൾ നേടിയത് ഗ്നോറേ കിർസോ ആണ്. ഈ സീസണിൽ വെറും 2 മത്സരങ്ങളിൽ മാത്രമാണ് ഗോകുലം വിജയിച്ചത്. സീസണിന്റെ ആദ്യം കണ്ട ഗോകുലത്തിന്റെ നിഴൽ മാത്രമേ ഇപ്പോൾ കാണാനുള്ളൂ. ഇനിയും തോൽവി വന്നാൽ സൂപ്പർ കപ്പ് സ്വപനം വെറും സ്വപ്നമായി തന്നെ മാറേണ്ടി വരും.
-Advertisement-