ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഹീറോ സൂപ്പർ കപ്പ് ഫ്ലോപ്പായ കപ്പായി മാറുന്ന സ്ഥിതിയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഐ ലീഗ് ക്ലബ്ബുകൾ സൂപ്പർ കപ്പിൽ കളിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. ഇന്നലെ പൂനെക്കെതിരായി നടക്കേണ്ടിയിരുന്ന മത്സരത്തിൽ മിനർവ പഞ്ചാബ് ഇറങ്ങിയിരുന്നില്ല.
ഇന്നത്തെ മത്സരത്തിൽ മലയായികളുടെ ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്‌സി കളത്തിൽ ഇറങ്ങില്ല. ഐസോളും കളിക്കില്ലെന്ന തീരുമാനം എടുത്തതിനാൽ ഫലത്തിൽ സൂപ്പർ കപ്പിന്റെ യോഗ്യത മത്സരങ്ങളിൽ ഒന്ന് മാത്രമേ നടന്നിട്ടുള്ളൂ. ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഇന്ത്യൻ ആരോസ് യോഗ്യതയും നേടി.
ഇനി സൂപ്പർ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ കഥയും ഇത് തന്നെയാണ്. ഐ ലീഗ് ടീമുകൾ കളിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ സൂപ്പർ കപ്പ് ഐ എസ് എൽ എന്ന് പരിഹസിക്കുന്നവരും ഏറെയാണ്. എത്രയും പെട്ടന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇടപെട്ടില്ലെങ്കിൽ സൂപ്പർ കപ്പ് ഫ്ലോപ്പായി മാറും.