നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി സെപ്റ്റംബർ 12 ന് അവരുടെ ഡ്യുറൻഡ് കാമ്പെയ്ൻ ആരംഭിക്കും. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആർമി റെഡ് ടീമിനെ ആകും ഗോകുലം നേരിടുക. ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകൾ ഹൈദരാബാദ് എഫ്സി, അസം റൈഫിൾസ് എന്നിവയാണ്. ടൂർണമെന്റിൽ നാല് ഗ്രൂപ്പുകളുണ്ട്, ഒരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരായ ടീമും റണ്ണേഴ്സ് അപ്പും സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കും.
സെപ്റ്റംബർ 12നു മത്സരശേഷം മലബാറിയൻസ് 16 -ന് ഹൈദരാബാദ് എഫ്.സിയെ നേരിടും, സെപ്റ്റംബർ 20 -ന് അസം റൈഫിൾസിനെതിരെയാണ് അവരുടെ അവസാന ഗ്രൂപ്പ് മത്സരം.
-Advertisement-