പുതിയ സീസണിലേക്കുള്ള ഐ ലീഗിന് കോഴിക്കോടും ഗോകുലം കേരളയും ഒരുങ്ങി. അടുത്ത ശനിയാഴ്ച മോഹൻ ബഗാനെതിരെ നടക്കുന്ന ആദ്യ ഐ ലീഗ് മത്സരത്തിന് മുന്നോടിയായി ഗോകുലം തങ്ങളുടെ ടിക്കറ്റ് വില്പന നാളെ ആരംഭിക്കും. നാളെ തന്നെയാണ് ഗോകുലത്തിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സിയുടെ പ്രകാശനവും തീം സോങ് പ്രകാശനവും നടക്കുക.
ഗോകുലത്തിന്റെ ഹോം മാച്ചിനുള്ള ടിക്കറ്റുകൾ പേ ടിഎം വഴിയും ഗോകുലത്തിന്റെ കേരളത്തിലെ ശാഖകൾ വഴിയും ലഭിക്കും. ഒരു മത്സരത്തിന് 50 രൂപ മുതൽ വിലയുള്ള ടിക്കറ്റുകളാണ് ഗോകുലം കോഴിക്കോട്ടെ ഫുട്ബോൾ ആരാധകർക്ക് നൽകുന്നത്. 50, 75 എന്നീ നിരക്കുകളിലുള്ള സാധരണ ടിക്കറ്റുകളും 150 രൂപ വിലയുള്ള വി.ഐ.പി ടിക്കറ്റുകളാണ് ഒരു മത്സരത്തിന് ഗോകുലം ഒരുക്കിയിരിക്കുന്നത്.
സീസൺ ടിക്കറ്റിനു വെറും 300 രൂപ മാത്രമാണ് ഗോകുലം ഗോകുലം ഈടാക്കുന്നത്. ഇതിനു പുറമെ 500 രൂപയുടെയും 700 രൂപയുടെയും സീസൺ ടിക്കറ്റുകളും ലഭ്യമാണ്.