ഐ ലീഗിൽ ഗോകുലം കേരള എഫ്സി ഇന്ന് ഷില്ലൊങ്ങ് ലജോങ്ങിനെതിരെ. അവസാനത്തെ ടീം തരംതാഴുകയെന്നതാണ് ഐ ലീഗിന്റെ രീതി. അതിനാൽ ഇന്ന് ജയിച്ച് എങ്ങനെയെങ്കിലും അവസാന സ്ഥാനക്കാരാവാതിരിക്കാനാണ് ഗോകുലം ഇന്ന് ശ്രമിക്കുക.
ഇപ്പോൾ ഗോകുലത്തിന് 13 പോയന്റാണ് ഉള്ളത്. ഷില്ലോങ്ങ് ലജോങ്ങിന് 10 പോയന്റും. അതിനാൽ ഇന്നത്തെ ജയം ഗോകുലത്തിനെ സേഫാക്കും. വൈകിട്ട് അഞ്ച് മണിക്കാണ് കിക്കോഫ്.
-Advertisement-