ഐ ലീഗിൽ ഗോകുലം കേരളയുടെ താരമായ കാസ്ട്രോക്ക് കനത്ത വിലക്കേർപ്പെടുത്തി ഐ ലീഗ്. ഒരു വർഷത്തേക്കാണ് താരത്തെ ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ അച്ചടക്ക സമിതി വിലക്കിയത്. വിലക്കിന് പുറമെ താരത്തിന് രണ്ടു ലക്ഷം രൂപ പിഴയിടാനും അച്ചടക്ക സമിതി തീരുമാനിച്ചിട്ടുണ്ട്.
ഷില്ലോങ്ങിനെതിരെയ മത്സരത്തിനിടെ ചുവപ്പ് കാർഡ് ലഭിച്ച കാസ്ട്രോ റഫറിയെ കയേറ്റം ചെയ്യാൻ ശ്രമിച്ചതിനും റഫറിയെ തുപ്പിയതിനുമാണ് വിലക്കേർപ്പെടുത്തിയത്. ഇതോടെ താരത്തിന് അടുത്ത സീസൺ മുഴുവൻ കളിയ്ക്കാൻ സാധിക്കില്ല. അച്ചടക്ക സമിതിയുടെ ഈ നടപടിപടിയോട് ആരാധകർ അമർഷം പ്രകടിപ്പിച്ചിരുന്നു. ഈ വിലക്ക് കൂടുതലാണെന്നാണ് ആരാധകരുടെ അഭിപ്രായം.
നേരത്തെ റഫറിക്കെതിരെ പന്ത് എറിഞ്ഞതിന് കേരള ബ്ലാസ്റ്റേഴ്സ് താരം സക്കീറിനെയും അച്ചടക്ക സമിതി ആറ് മാസത്തേക്ക് വിലക്കിയിരുന്നു.
-Advertisement-