മലയാളി താരത്തെ റാഞ്ചി ഗോകുലം

ഗോകുലം കേരള എഫ് സി നിലമ്പൂരിൽ നിന്നുമുള്ള പ്രധിരോധനിരക്കാരൻ മുഹമ്മദ് ഉവൈസുമായ് കരാറിൽ എത്തി. ഇരുപത്തിരണ്ടു വയസ്സുള്ള ഉവൈസ് , കഴിഞ്ഞ സീസണിൽ കെ എസ് ഇ ബി ക്കു വേണ്ടി കേരള പ്രീമിയർ ലീഗിൽ കളിച്ചിരുന്നു.

ലെഫ്റ്റ സെൻട്രൽ ബാക്കായി കളിക്കുന്ന ഉവൈസ് , ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ബെംഗളൂരു യുണൈറ്റഡ് എഫ് സിക്കും, എഫ് സി കേരളയ്ക്കും വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ, ഓസോൺ എഫ് സിയെ നയിച്ചിരിന്നു ഉവൈസ്.

കേരള പ്രീമിയർ ലീഗിൽ കെ എസ് ഇ ബിയെ ഫൈനലിൽ വരെ എത്തിച്ചതിൽ മുഖ്യ പങ്കു ഉവൈസിനു ആയിരിന്നു. എം എസ് പി അക്കാഡമിയിലൂടെ വളർന്ന ഉവൈസ്, ഭാരത് എഫ് സി, സുദേവ, മോഹൻ ബഗാൻ എന്നിവർക്കും വേണ്ടി അക്കാദമി തലത്തിൽ കളിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here