പ്രളയക്കെടുതിയിൽ പെട്ട് കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങലെ സഹായിക്കാൻ ആവശ്യപ്പെട്ട് ഗോകുലം കേരള എഫ്സി.
നമ്മൾ അതിജീവിച്ചതിലും രൂക്ഷമായ പ്രളയക്കെടുതിയാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അസ്സാമിലും ബീഹാറിലും പ്രളയക്കെടുതിയിൽ കഷ്ടതയനുഭവിക്കുന്ന ഒരു കൂട്ടം ജനതയുണ്ട്.
അവരെ സഹായിക്കാൻ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക എന്നാണ് ഗോകുലം കേരള എഫ്സി ആവശ്യപ്പെട്ടിരിക്കുന്നത്. നമ്മൾ പ്രളയക്കെടുതി അനുഭവിച്ചപ്പോൾ കൈത്താങ്ങായവരാണ് ഇപ്പോൾ കഷ്ടപ്പെടുന്നത്. എല്ലാ ഫുട്ബോൾ ആരാധകരോടും തങ്ങളാൽ ആവുന്നത് ചെയ്യാൻ ബ്ലാസ്റ്റേഴ്സ് ന്യൂസും അപേക്ഷിക്കുന്നു.
-Advertisement-