കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർക്കെതിരെ ഗോകുലം ഇന്നിറങ്ങുന്നു

കഴിഞ്ഞ തവണത്തെ ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെതിരെ ഗോകുലം ഇന്ന് ഇറങ്ങും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.  വൈകിട്ട് 7.30നാണ് മത്സരം എന്നത് കൊണ്ട് തന്നെ കോഴിക്കോട്ടെ ഗാലറി നിറയുമെന്നാണ് ഗോകുലം മാനേജ്മെന്റിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ നേടിയ വിജയത്തോടെ ഗോകുലം മികച്ച ഫോമിലെത്തിയിരുന്നു. ഇത് തുടരാനാവും ഗോകുലം ഇന്ന് സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങുക.

അന്റോണിയോ ജർമനും രാജേഷും കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ചത് പരിശീലകൻ ബിനോ ജോർജിന് ആശ്വാസം നൽകും. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടിയ ഗനി ഇത്തവണയും ആദ്യ ഇലവനിൽ ടീമിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന അർജുൻ ജയരാജ് ഇന്ന് ടീമിൽ തിരിച്ചെത്തും. അതെ സമയം വിലക്ക് മൂലം മൂസ മൂഡെക്ക് ഇന്നത്തെ മത്സരം നഷ്ട്ടമാകും.

കഴിഞ്ഞ മത്സരത്തിൽ ഐസ്വാളിനെ തോൽപ്പിച്ചാണ് മിനർവ കോഴിക്കോട് എത്തുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here