സ്വന്തം കാണികൾക്ക് മുൻപ് മരണമാസ്സ് തിരിച്ചുവരവ് നടത്തി ഗോകുലം. ഇന്ന് നടന്ന മത്സരത്തിൽ മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു രണ്ടു ഗോൾ തിരിച്ചടിച്ച് ഗോകുലം നേറോകയെ തോൽപ്പിച്ചത്. ഇതോടെ ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാലും അവസാന സ്ഥാനത്തുള്ള ലജോങ്ങിന് ഗോകുലത്തിന്റെ ഇപ്പോഴത്തെ പോയിന്റിന് ഒപ്പമെത്താനെ കഴിയു.
ഹെഡ് ടു ഹെഡ് റിസൾട്ടിൽ ഗോകുലത്തിന് മുൻതൂക്കം ഉള്ളതുകൊണ്ട് തന്നെ റെലെഗേഷൻ ഒഴിവാക്കാൻ ഗോകുലത്തിന് ഇന്നത്തെ ജയത്തോടെ കഴിയും. ഇന്നത്തെ മത്സരത്തിൽ ചിഡിയുടെ ഗോളിൽ നേറോകയാണ് കോഴിക്കോട് ആദ്യ ഗോൾ നേടിയത്. എന്നാൽ ഗോൾ വഴങ്ങിയതോടെ ശക്തമായി തിരിച്ചടിച്ച ഗോകുലം അഡോയിലൂടെ സമനില ഗോൾ നേടുകയും മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ജോസെഫിലൂടെ വിജയ ഗോൾ നേടുകയുമായിരുന്നു.
-Advertisement-