ഗോകുലം കേരള എഫ്സിക്ക് കിട്ടിയത് മുട്ടൻ പണി. ഇപ്പോൾ കാശ്മീരിൽ കുടുങ്ങിയിരികുകയാണ് ഗോകുലം. റിയൽ കാശ്മീരിനെതിരായ മത്സരത്തിനായാണ് ഗോകുലം കാശ്മീരിൽ എത്തിയത്. മത്സരശേഷം മടങ്ങാനിരുന്ന ഗോകുലത്തിനെ കനത്ത മഞ്ഞു വീഴ്ച ചതിച്ചു.
മഞ്ഞ് വീഴ്ച്ച കാരണം വിമാനങ്ങൾ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതേ സമയം ഫെബ്രുവരി 10നു ഐസോളിനെതിരെ കോഴിക്കോട് വെച്ച് ഗോകുലത്തിന് മത്സരമുണ്ട്. ഇനി ഗോകുലത്തിന് കോഴിക്കോട് എത്തുക അസാധ്യമാണ്. മറ്റന്നാൾ നടക്കുന്ന മത്സരം നീട്ടി വെക്കുന്നത് പരിഗണിക്കണമെന്ന് ഗോകുലം കേരള എഫ് സി എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-Advertisement-