വനിതാ ലീഗിൽ കന്നി അങ്കത്തിനിറങ്ങിയ ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം. ആദ്യ മത്സരത്തിന് ഇറങ്ങിയ ഗോകുലം നിലവിലെ ലീഗ് ചാമ്പ്യന്മാരായ റൈസിംഗ് സ്റ്റുഡന്റ്സിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.
മനീഷയുടെ ഹാട്രിക്കാണ് ഗോകുലത്തിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്. ഇന്ത്യൻ താരം സഞ്ജു, അഞ്ജു തമാംഗ് എന്നിവരും ഗോകുലത്തിനായി ഗോളടിച്ചു. മെയ് ഏഴാം തീയതി അളക്പുരയ്ക്ക് എതിരെയാണ് ഗോകുലം വനിതകളുടെ അടുത്ത മത്സരം.
-Advertisement-