കേരള പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ഗോകുലം കേരള എഫ്‌സി. ഇന്ന് കോവളം എഫ്സിയെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റ ജയം.
ഗോകുലത്തിന്റെ ഗോൾ നേടിയത് ഫോറിൻ പ്ലയെർ ക്രിസ്റ്റ്യൻ സബയാണ്. തുടർച്ചയായ നാലാം ജയമാണ് ഗോകുലം നേടുന്നത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഗ്രൂപ്പ് ബിയിൽ ഗോകുലം കുതിക്കുകയാണ്. അതെ സമയം തുടർച്ചയായ നാലാം പരാജയമാണ് കോവളം എഫ്‌സിക്കിത്.
-Advertisement-