കൊൽക്കത്തയിൽ കൊടുങ്കാറ്റായി ഗോകുലം. ഈസ്റ്റ് ബംഗാളിനെ തകർത്ത് ഡ്യൂറണ്ട് കപ്പ് സെമിയിൽ. മലയാളി താരം ഉബൈദിന്റെ വെടിക്കെട്ട് പ്രകടനമാണ് ഗോകുലത്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ സഹായിച്ചത്. 3-2 എന്ന സ്കോറിനാണ് പെനാൾട്ടിയിൽ ഗോകുലം കേരളം ഫൈനൽ ഉറപ്പിച്ചത്. സമദ് അലി മാലികാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യം ഗോളടിച്ചത്. കളിയുടെ അവസാന നിമിഷങ്ങളിൽ കയ്യും മെയ്യും മറന്ന് ഗോകുലം കളിച്ചപ്പോൾ ഇഞ്ച്വറി ടൈമിൽ ഗോകുലത്തിന് പെനാൾട്ടി കിട്ടി.
ചുവപ്പ് വാങ്ങി ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ മെഹ്താബും പുറത്തായി. ക്യാപ്റ്റൻ മാർക്കസ് ജോസഫ് ഗോകുലത്തിനായി സമനില പിടിച്ചു. പിന്നീട്ട് എക്ട്രാ ടൈമിലേക്കും അതിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും മത്സരം നീണ്ടു. ഈസ്റ്റ് ബംഗാളിന്റെ മൂന്ന് പെനാൾട്ടികൾ വലയിൽ എത്താതെ കാത്ത് ഉബൈദ് മലബാറിയൻസിന്റെ അഭിമാനം കാത്തു. ബഗാൻ – റിയൽ കാശ്മീർ മത്സരത്തിലെ ജേതാക്കളെയാണ് ഡ്യൂറന്റ് കപ്പ് ഫൈനലിൽ ഗോകുലം നേരിടുക.