കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബാധ കേറി ഗോകുലം. വീണ്ടും ഒരു സമനിലയാണ് ഗോകുലം വഴങ്ങിയത്. ഇന്ത്യൻ യുവനിരയോട് സമനില പിടിച്ചത് കോഴിക്കോട്ടെ സ്വന്തം കാണികൾക്ക് മുന്നിലാണ്. ഇന്ത്യൻ ആരോസും ഗോകുലവും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ടു പിരിഞ്ഞു. മലയാളികളുടെ സ്വന്തം കെ പി രാഹുൽ ആണ് ആരോസിന്റെ ഗോൾ നേടിയത്.
മാർക്കസ് ജോസഫാണ് ഗോകുലത്തിന്റെ ഗോൾ നേടിയത്. ഇന്നത്തെ സമനില ഗോകുലത്തിന്റെ സ്ഥാനം പത്തമതാക്കി. ലീഗിന്റെ തുടക്കത്തിൽ കിരീടം സ്വപ്നം കണ്ട ഗോകുലം ഇപ്പോൾ തരം താഴ്ത്തൽ ഒഴിവാക്കാൻ പാടുപെടുകയാണ്. ഈ സീസണിൽ ആകെ രണ്ടു ജയം മാത്രമാണ് ഗോകുലത്തിനുള്ളത്.
-Advertisement-