ഏറെ കാത്തിരിപ്പിന് ശേഷം മലയാളി ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദത്തിന്റെ ദിവസങ്ങളാണ്. മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചിയിൽ ജയം നേടി. എതിരില്ലാത്ത മൂന്നു ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. ഇനി എല്ലാവരും കാത്തിരിക്കുന്നത് ഗോകുലം കേരളയുടെ ജയമാണ്.
ഇന്ന് ഇന്ത്യ ആരോസ് ആണ് ഗോകുലത്തിന്റെ എതിരാളികൾ. നീണ്ട കാലത്തിന് ശേഷമാണ് ഗോകുലം ഒരു ഹോം മത്സരം കളിക്കുന്നത്. ലീഗിൽ 15 മത്സരങ്ങൾ കഴിഞ്ഞിട്ടും ആകെ രണ്ട് ജയമേ ഗോകുലം കേരളത്തിനുള്ളൂ. ഇനിയുള്ള 5 മത്സരങ്ങളിൽ ജയിച്ച് സൂപ്പർ കപ്പാണ് ഗോകുലത്തിന്റെ ലക്ഷ്യം.
-Advertisement-