ഗോകുലത്തിന്റെ ഗോൾ വല ഇനി കണ്ണൂരിന്റെ ഉബൈദ് കാക്കും

ഉബൈദ് സി കെ ഇനി ഗോകുലം കേരള എഫ് സിയുടെ വലകാക്കും. മലയാളി ആയ ഉബൈദിനെ ഒരു വർഷത്തെകരാറിലാണ് ഗോകുലം കേരള എഫ് സി സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു ഉബൈദ് ഉണ്ടായിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഉബൈദ് വരുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.

ഈസ്റ്റ് ബംഗാളിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന ഉബൈദ് മുമ്പ് ഒ എൻ ജി സിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുണ്ട്. എഫ് സി കേരള ആയിരുന്നു ഉബൈദിന്റെ അവസാനത്തെ കേരള ക്ലബ്. അവർക്ക് വേണ്ടി കേരള പ്രീമിയർ ലീഗിൽ ഉബൈദ് കളിച്ചിരുന്നു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് ഗോകുലത്തിന്റെ പുതിയ ഗോൾകീപ്പർ ഉബൈദ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here