മുൻ ഗോകുലം താരത്തെ സ്വന്തമാക്കി കൊൽക്കത്തൻ ക്ലബ്ബ്

മുൻ ഗോകുലം കേരള എഫ്‌സി താരത്തെ കൊൽക്കത്തൻ ക്ലബ്ബായ മൊഹമ്മദൻസ് സ്വന്തമാക്കി. ഗോകുലം കേരള റിലീസ് ചെയ്ത ആർതറിനെയാണ് മൊഹമ്മദൻസ് ടീമിലെത്തിച്ചത്. കഴിഞ്ഞ വർഷം ഗോകുലത്തിൽ എത്തിയിരുന്ന താരത്തെ പെട്ടെന്ന് തന്നെ ഗോകുലം കേരള റിലീസ് ചെയ്തിരുന്നു.

വിസ പ്രശ്നങ്ങളാണ് അർതറിനെ റിലീസ് ചെയ്യാൻ കാരണമായത്. മംഗോളിയൻ പ്രീമിയ ലീഗിലും ഫിലിപ്പീൻസ് ലീഗിലും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here