രണ്ടാം സീസൺ സൂപ്പർ കപ്പിന് വേദിയാകാൻ ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടായ കോഴിക്കോട്ടേ ഈ എം എസ് സ്റ്റേഡിയവും തയ്യാറെടുക്കുന്നു. മാർച്ച് ഏപ്രിൽ മാസങ്ങക്കിലാണ് സൂപ്പർ കപ്പ് നടക്കുക. ഗോകുലത്തിന്റെ മത്സരങ്ങളിൽ ഉള്ള വമ്പൻ ജനാവലിയാണ് ഈ നീക്കത്തിന് പിന്നിൽ.
അതേ സമയം ഇന്ത്യൻ സൂപ്പർ ലീഗിനോട് കാണിക്കുന്ന ആവേശം ടിമുകൾ സൂപ്പർകപ്പിനോട് കാണിക്കുന്നില്ല. ഇത്തവണ ഇന്ത്യയുടെ ഒഫീഷ്യൽ ലീഗായ ഐ ലീഗിൻ കൂടുതൽ പ്രാധാന്യം ലഭിക്കുന്ന പോലെയാണ് മത്സരം. ബെംഗളൂരുവിലെ കണ്ടീരവ സ്റ്റേഡിയവും സൂപ്പർ കപ്പിന് വേണ്ടി ശ്രമിക്കുന്നുണ്ട്. പുറത്ത് വരുന്ന വിവരമനുസരിച്ച് കോഴിക്കോട് സൂപ്പർ കപ്പെത്തും
-Advertisement-