ഐ ലീഗിലെ റിയൽ കാശ്മീർ – ഗോകുലം വിവാദം പുതിയ മാനങ്ങൾ കൈവന്നിരിക്കുന്നു. റിയൽ കാശ്മീരിന് നാളെ കളിക്കുവാനാകുമോ എന്നുറപ്പില്ല എന്ന ട്വീറ്റുമായി മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രംഗത്തെത്തി. സൗത്തിന്ത്യയിൽ കാശ്മീരിന് പ്രശ്നങ്ങൾ സംഭവിച്ചെന്നും അതോറിറ്റികൾ ഇടപെടണമെന്നുമാണ് ട്വീറ്റ്.
ഇതിനു മുൻപ് തങ്ങളുടെ പരിശീലകനെ ഗോകുലം അപമാനിച്ചെന്ന ഗുരുതരമായ ആരോപണവുമായി റിയൽ കാശ്മീർ രംഗത്തെത്തിയിരുന്നു. നാളെ വൈകിട്ട് കോഴിക്കോട് വെച്ച് വൈകിട്ട് അഞ്ചുമണിക്കാണ് മത്സരം ഷെഡ്യുൾ ചെയ്തത്.
-Advertisement-