മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇന്ന് ഗോകുലത്തിനു വേണ്ടി ഇറങ്ങും, അന്റോണിയോ ജർമ്മൻ വീണ്ടും കേരളത്തിൽ

കേരള ബ്ലാസ്റ്റേഴ്സ് താരം അന്റൊണിയോ ജർമ്മൻ ഇന്ന് ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ഇറങ്ങും. അതിൽ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനാണ് ഗോകുലത്തിന്റെ എതിരാളികൾ. മലയാളികൾ ഏറെ സ്നേഹിക്കുകയും മലയാളികളെ അതിലേറെ സ്നേഹിക്കുകയും ചെയ്യുന്ന ജർമ്മൻ വീണ്ടും ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിൽ വീണ്ടും കളിക്കാൻ ഏറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ജർമ്മന്റെ ആഗ്രഹം ഗോകുലത്തിലൂടെ സഫലമാകുകയാണ്. അന്റോണിയോ ജർമ്മൻ നൂറ് ശതമാനം ഫിറ്റ് അല്ല എങ്കിലും നാളെ ജർമ്മൻ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നു ഗോകുലം പരിശീലകൻ ബിനോ ജോർജ് അറിയിച്ചിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here