മനസ് തുറന്ന്‌ രാജേഷ്, മലയാളി ആരാധകർക്ക് മുന്നിൽ കളിക്കുന്നതെന്റെ സ്വപ്നം

മലയാളി ആരാധകർക്ക് മുന്നിൽ കളിക്കുന്നതെന്റെ സ്വപ്നം ആയിരുന്നെന്നു ഗോകുലത്തിന്റെ സൂപ്പർ താരം രാജേഷ്. ഗോകുലം കേരള എഫ് സിക്കായി ഈ സീസണിൽ തകർപ്പൻ ഫോമിലാണ് രാജേഷ്. ഇന്നലെ കളിയിലെ ഹീറോ ഓഫ് ദി മാച്ച് ആയി മാറിയത് രാജേഷായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രാജേഷ് ഗോകുലത്തിനായി ഗോൾ വല കുലുക്കുന്നത്.

റെയിൽവേ താരമായ രാജേഷിനെ ഒരു വർഷത്തെ കരാറിലാണ് ഗോകുലം കേരള എഫ്‌സി ടീമിലെത്തിച്ചത്. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്കായി ഗോളടിച്ചു കൂട്ടിയ താരമാണ് രാജേഷ്. രാജേഷിന്റെ വളർച്ചയിൽ ഗോകുലം പരിശീലകൻ ബിനോ ജോർജിന്റെ പങ്ക് വലുതാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here