മലയാളികളുടെ സ്വന്തം ഗോകുലം കേരള എഫ്‌സിയുടെ പരിശീലകൻ ബിനോ ജോർജിന് ജന്മദിനാശംസകളുമായി ഗോകുലം കേരള എഫ്‌സി. സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെപ്പേരാണ് ഗോകുലം കോച്ചിന് പിറന്നാൾ ആശംസകളുമായെത്തിയത്. ഗോകുലം കോച്ചായി ഈ സീസണിൽ ബിനോ ജോർജിന്റെ രണ്ടാം വരവാണ്. സ്പാനിഷ് പരിശീലകനായ ഫെർണാണ്ടോ വരേല ഗോകുലവുമായുള്ള കരാർ അവസാനിപ്പിച്ച് ക്ലബ്വിട്ടതിനു പിന്നാലെയാണ് ബിനോ ജോർജ്ജ് സ്ഥാനമേറ്റെടുത്തത്.
ഐ ലീഗിൽ ഈ സീസണിൽ മിന്നും പ്രകടനമാണ് ഗോകുലം കാഴ്ച വെക്കുന്നത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് ഐലീഗിൽ ഏഴാം സ്ഥാനം സ്വന്തമാക്കാൻ ഗോകുലത്തിനായിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ മിനേർവ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരെ പരാജയപ്പെടുത്താൻ ബിനോയുടെ കീഴിൽ ഗോകുലം കേരള എഫ്‌സിക്ക് സാധിച്ചിരുന്നു.
-Advertisement-