പ്രകോപ്പിക്കാനുള്ള ചർച്ചിലിന്റെ ശ്രമങ്ങൾ പാഴായിപ്പോയെന്നു ഗോകുലം കേരള എഫ്സി പരിശീലകൻ ബിനോ ജോർജ്ജ്. ചർച്ചിലിനെതിരായ മത്സരത്തിൽ 17 ഫൗളുകൾ ആണ് പിറന്നത്. നാലു മഞ്ഞ കാർഡുകളും ചർച്ചിൽ ബ്രദേഴ്സ് താരങ്ങൾ വാങ്ങി. ഇത് ചർച്ചിലിന്റെ ടാക്ടിക്സ് ആയിരുന്നോ എന്ന ചോദ്യമുയർന്നപ്പോളാണ് ബിനോ ജോർജ്ജ് പ്രതികരിച്ചത്.
ഗോകുലം കേരള എഫ് സിയുടെ താരങ്ങൾക്ക് ദേശീയ ഫുട്ബോളിൽ പരിചയ സമ്പത്ത് കുറവാണ് എന്നതു കൊണ്ട് താരങ്ങളെ എളുപ്പത്തിൽ പ്രകോപിപ്പിക്കാൻ പറ്റുമെന്ന് കരുതിയാണ് ചർച്ചിൽ ബ്രദേഴ്സ് ഇങ്ങനെ ചെയ്തത്. എന്നാൽ ഗോകുലത്തിന്റെ ചുണക്കുട്ടികൾ ഈ തന്ത്രത്തിൽ വീണില്ല. ക്ഷമയോടെ കളിച്ച് സമനില നേടിയെന്നും അദ്ദേഹം പറഞ്ഞു. മറ്റേത് ടീമായിരുന്നെങ്കിലും കാർഡ് വാങ്ങുമായിരുന്നു എന്നത് ഉറപ്പാണ്.
-Advertisement-