ഐ ലീഗിലെ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം കേരള എഫ്‌സിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ. തങ്ങളുടെ പരിശീലകനെ ഗോകുലം അപമാനിച്ചെന്ന ഗുരുതരമായ ആരോപണവുമായി റിയൽ കാശ്മീർ രംഗത്തെത്തി.
ഒഫീഷ്യൽ ട്വിറ്റെർ ഹാന്ഡിലിലൂടെയാണ് റിയൽ കാശ്മീർ ആരോപണങ്ങൾ ഉന്നയിച്ചത്. ഐ ലീഗിൽ കന്നിക്കാരായ റിയൽ കാശ്മീർ നാളെയാണ് ഗോകുലം കേരള എഫ്‌സിയോട് ഏറ്റുമുട്ടുന്നത്. നാളെ വൈകിട്ട് കോഴിക്കോട് വെച്ച് വൈകിട്ട് അഞ്ചുമണിക്കാണ് മത്സരം നടക്കുക.
-Advertisement-