തറവാട്ടിൽ കളിമറക്കുന്ന ബ്ലാസ്റ്റേഴ്‌സ്, ചരിത്രമെഴുതുന്ന ഗോകുലം

മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് തറവാട്ടിൽ കളിമറക്കുന്നതാണ് സമീപ കാലത്ത് നാം കാണുന്നത്. ഏറെ പ്രതീക്ഷകളുമായാണ് യുവ നിരയുമായി ഡേവിഡ് ജെയിംസ് ഈ സീസണിൽ എത്തിയത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾ തകർന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. അതെ സമയം ഗോകുലം കേരള എഫ്‌സി കോഴിക്കോട് ഐ ലീഗ് കളിച്ച് ചരിത്രമെഴുതുകയാണ്. റെക്കോർഡ് കാണികളും വിജയത്തിളക്കവുമാണ് ഗോകുലത്തിന്റെ കൈ മുതൽ.

4 ഹോം മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സ്, രണ്ട് വീതം മത്സരങ്ങളില്‍ സമനിലയും, പരാജയവും ഏറ്റുവാങ്ങി. ഏറ്റവും അവസാനം കളിച്ച രണ്ട് ഹോം മത്സരങ്ങളില്‍ ബെംഗളൂരു എഫ് സി ക്കെതിരെയും, എഫ് സി ഗോവയ്ക്കെതിരെയും കേരളാ ബ്ലാസ്റ്റേഴ്സ് ദയനീയമാണ് പരാജയപ്പെട്ടത്. നാല് മത്സരങ്ങളിൽ രണ്ടെണ്ണമാണ് ഗോകുലം ജയിച്ചത്. മിനർവ പഞ്ചാബിനെ റെക്കോർഡ് കാണികളുടെ മുന്നിലിട്ടാണ് തകർത്തെറിഞ്ഞത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here