അപ്രതീക്ഷിതമായിട്ടാണ് സൂപ്പർ താരം അന്റോണിയോ ജർമ്മൻ ഗോകുലം കേരള എഫ്‌സി വിട്ടത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജർമ്മൻ ഗോകുലത്തിനു കരുത്തായിരുന്നു. രണ്ട് ഗോളുകൾ ഗോകുലത്തിനായി ജർമ്മൻ നേടിയിട്ടുണ്ട്. ഐ ലീഗിൽ ഗോകുലം മികച്ച പ്രകടനം നടത്തികൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി താരം മടങ്ങിയത്.
ഒരു പകരക്കാരാണെ എത്തിക്കാനാണ് ഗോകുലം ശ്രമിക്കുക. റിയൽ കാശ്മീരിനെതിരെ ആണ് ഗോകുലത്തിന്റെ അടുത്ത മത്സരം. അതിനു മുൻപൊരു സ്‌ട്രൈക്കറെ എത്തിക്കേണ്ടത് ക്ലബ്ബിന്റെ ആവശ്യമാണ്. താരത്തിന്റെ അഭാവം ഗോകുലത്തിന്റെ അവസാന മത്സരത്തിൽ ബാധിച്ചിരുന്നു. ലാറ്റിനമേരിക്കൻ താരത്തെ എത്തിക്കും അല്ലെങ്കിൽ ഒരു ഇംഗ്ലീഷ് താരം തന്നെ വരുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.
-Advertisement-