ഐ ലീഗിൽ കലാശക്കൊട്ടിനൊരുങ്ങുന്നുകയാണ് ടീമുകൾ. അവസാന ലാപ്പ് മത്സരങ്ങളിൽ കേരളത്തിന്റെ സ്വന്തം ഗോകുലം ഈസ്റ്റ് ബംഗാളിനെയും ചെന്നൈ സിറ്റി എഫ്‌സി മിനർവ പഞ്ചാബിനെയുമാണ് നേരിടുന്നത്. ഇന്ന് ജയിച്ചാൽ കിരീടം സ്വന്തമാക്കാൻ ചെന്നൈ സിറ്റിക്ക് സാധിക്കും. നിലവിൽ 40 പോയന്റാണ് ചെന്നൈക്കുള്ളത്.
എന്നാൽ 39 പോയിന്റുള്ള ഈസ്റ്റ് ബംഗാളിന് ജയം വേണം എന്നതിന് പുറമെ ചെന്നൈ സിറ്റി തോൽക്കുകയും വേണം. ഈസ്റ്റ് ബംഗാൾ ഗോകുലം എഫ്‌സി പോരാട്ടം സമനിലയായാൽ കിരീടം ബംഗാൾ കൈവിടും. ഹെഡ് ടു ഹെഡിന്റെ മികവിൽ ചെന്നൈ സിറ്റി കിരീടം ഉയർത്തും. ഇന്ന് രണ്ട് മത്സരങ്ങളും ഒരേ സമയത്താകും കിക്കോഫ്. വൈകിട്ട് 5ന് നടക്കുന്ന മത്സരങ്ങൾ സ്റ്റാർ സ്പോർട്ട്സ് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.
-Advertisement-