ചങ്കാണ് ചങ്കിടിപ്പാണ് കേരളത്തെ ദേശീയ ലീഗിൽ പ്രതിനിധീകരിക്കുന്ന ഗോകുലം കേരള എഫ്‌സി. ഐ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഗോകുലത്തിനു ആശംസകളുമായി ഇറ്റാലിയൻ സൂപ്പർ ക്ലബ് റോമ എത്തി. ട്വിറ്റെർ അകൗണ്ട് വഴിയാണ് അവർ പുതിയ സീസണിന് ഇറങ്ങുന്ന ഗോകുലത്തിന് ആശംസ അറിയിച്ചത്.
ട്വിറ്റെറിൽ ഇതിനു മുൻപും ഗോകുലം – റോമ ബ്രോമാൻസ് ചർച്ചയായിരുന്നു. റോമയുടെ ടീം ഓഫ് ദി ഡേ ട്വീറ്റിലാണ് ഗോകുലത്തെ തങ്ങളുടെ ഫോളോവെഴ്സിന് പരിചയപ്പെടുത്തിയത്. റോമയിൽ നിന്ന് സ്വാധീനം ഉൾകൊണ്ടിട്ടുള്ള ഇന്ത്യൻ യുവ ക്ലബ്ബ് എന്നും ദേശീയ തലത്തിൽ വനിതാ ടീമുള്ള അപൂർവ്വ ക്ലബ്ബ് എന്നുമാണ് റോമ ഗോകുലത്തെ വിശേഷിപ്പിച്ചത്.
-Advertisement-