ഐ ലീഗിന് അരങ്ങൊരുങ്ങുന്നു. കേരളത്തിന്റെ സ്വന്തം ഗോകുലം പുതിയ സീസണിനായി ഒരുങ്ങിക്കഴിഞ്ഞു. ഗോകുലത്തിന്റെ ആദ്യ മത്സരം ഇന്ത്യൻ ഫുട്ബോളിലെ ലെജെന്ററി ക്ലബായ മോഹൻ ബഗാനുമായാണ്.
ഒക്ടോബർ 27നാണ് കേരളക്കര കാത്തിരുന്ന പോരാട്ടം നടക്കുക. മുൻ ഗോകുലം എഫ് സി താരമായ ഹെൻറി കിസേകയുൾപ്പെടെയുള്ള 18 അംഗ സംഘമാണ് കോഴിക്കോട് എത്തിയത്.
മോഹൻ ബഗാൻ സ്ക്വാഡ്:
ഷിൽട്ടൺ പോൾ, ശങ്കർ റോയ്, അഭിഷേക്, റണവാദെ, അറിജിത്, കിംഗ്സ്ലി, ലാൽച്വങ്കിമ, ദൽരാജ് സിംഗ്, എൽ ഹുസിനെ, സൗരവ് ദാസ്, ഷിൽട്ടൺ ഡിസിൽവ, പിന്റു, കിസേക, ബ്രിട്ടോ, വില്യം, അസറുദ്ദീൻ, മെഹ്താബ്, ഡിപാന്ദ് ഡിക
-Advertisement-