അരങ്ങേറ്റം മരണമാസാക്കി ക്രിസ്റ്റ്യൻ സബ . ക്രിസ്റ്റ്യന്‍ സാബ എന്ന ഘാന താരത്തെ ഗോകുലം കേരള ടീമിലെത്തിക്കുന്നത് ഈയടുത്താണ്. റിസര്‍വ് ടീമിനൊപ്പം കൊണ്ടുവന്ന സാബയുടെ കഴിവ് തിരിച്ചറിഞ്ഞ ബിനോ ജോർജ്ജ് സീനിയര്‍ ടീമിലേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റ്യൻ സബയുടെ രജിസ്‌ട്രേഷൻ ഗോകുലം കേരള പൂർത്തിയാക്കിത്.
ചര്‍ച്ചിലിനെതിരേ ആദ്യ ഇലവനില്‍ കളത്തിലിറങ്ങിയ സാബ പ്രതീക്ഷ തെറ്റിച്ചില്ല. കിട്ടിയ അവസരം മുതലാക്കിയ ക്രിസ്റ്റ്യൻ സബ മിന്നും പ്രകടനം പുറത്തെടുത്താണ് കളം വിട്ടത്. അർജുൻ ജയരാജ് കേരള ടീമിന്റെ സമനില ഗോൾ നേടിയത് സബയുടെ പാസിൽ നിന്നായിരുന്നു.
-Advertisement-