ഗോകുലത്തിന് കിട്ടിയത് മുട്ടൻ പണി. ഐ ലീഗിന് ഒടിവെച്ച് സ്റ്റാർ സ്പോട്സ് രംഗത്ത്. 2019ൽ നടക്കുന്ന ഐലീഗിലെ മത്സരങ്ങളിൽ പലതും ടെലികാസ്റ്റ് ചെയ്യേണ്ടതില്ല എന്നാണ് പുതിയ തീരുമാനം. ഇനി വെറും 30 മത്സെരങ്ങൾ മാത്രമെ സ്റ്റാർ സ്പോർട്സ് പ്രക്ഷേപണം ചെയ്യുകയുള്ളൂ.
ഐ ലീഗിന് ലഭിക്കുന്ന സ്വീകാര്യതയാണ് ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാർ ഐ ലീഗിന് എതിരായ തീരുമാനത്തിന് കാരണം. ശരിക്കും പണികിട്ടുക ഗോകുലത്തിനാണ്. ഗോകുലത്തിന്റെ വെറും മൂന്ന് മത്സരങ്ങൾ മാത്രമെ ഇനി സ്റ്റാർ സ്പോർട്സ് ടെലികാസ്റ്റ് ചെയ്യുകയുള്ളൂ. 11 മത്സരങ്ങൾ ഇനിയും ഗോകുലത്തിന് സീസണിൽ ബാക്കിയുണ്ട്.
നൂറ്റിപ്പത്ത് ഐ ലീഗ് മത്സരങ്ങൾ ബാക്കി നിൽക്കെ 80 മത്സരങ്ങൾ മാത്രമെ സ്റ്റാർ സ്പോർട്സ് സംപ്രേക്ഷണം ചെയ്യുകയുള്ളൂ. ഇനി ഐ ലീഗിനെ രക്ഷിക്കണമെങ്കിൽ ആരാധകർക്ക് മാത്രമേ സാധിക്കുകയുള്ളു. ആരാധകരിൽ നിന്നും ശക്തമായ പ്രതിഷേധമുയർത്തിയാൽ സ്റ്റാർ സ്പോര്ടിനു ഈ നീക്കത്തിൽ നിന്നും മാറേണ്ടി വരും.