ഗോകുലം എഫ്സിയുടെ വലകാക്കുന്നത് ഗോകുലത്തിന്റെ സ്വന്തം സ്‌പൈഡർമാൻ ഷിബിന്‍ രാജ് കുനിയിലാണ്. ഐ-ലീഗില്‍ ഗോകുലം കേരള എഫ്.സിക്കായി ഗോള്‍പോസ്റ്റിന് കീഴില്‍ സ്‌പൈഡര്‍മാനെപ്പോലെ വല കെട്ടി എതിരാളികളടിക്കുന്ന പന്തുകളെ തടയുകയാണ് ഷിബിന്‍ രാജ്.
മിനർവക്കെതിരായ മത്സരത്തിലും താരത്തിന്റെ തകർപ്പൻ സേവ് ഉണ്ടായിരുന്നു. കോഴിക്കോട്ടെ ഗാലറിയെ ഇളക്കിമറിക്കാൻ ഇത് ധാരാളമായിരുന്നു. സർവീസസിലും മോഹൻ ബഗാനിലും കളിച്ച ഷിബിൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ്.
-Advertisement-