ഗോകുലത്തിനു വമ്പൻ തിരിച്ചടി, സൂപ്പർ താരം ഇന്ന് കളത്തിൽ ഇറങ്ങില്ല. ഗോകുലത്തിന്റെ യുവതാരം അർജുൻ ജയരാജ് ആണ് ഇന്ന് കളിക്കാത്തത്. ഗോകുലം ഔദ്യോഗികമായി ഈ കാര്യം സ്ഥിതികരിക്കുകയും ചെയ്തു. പനിയാണ് ഗോകുലത്തിനു പണികൊടുത്തത്.
സീസണിലെ ആദ്യ മത്സരത്തിൽ ബഗാനെതിരെ കോഴിക്കോട് മാൻ ഓഫ് ദി മാച്ച് ആയിരുന്നു അർജുൻ. ഗോകുലത്തിന്റെ അറ്റാക്കിനെയും മിഡ്ഫീൽഡിനെയും ബന്ധിപ്പിക്കുന്ന അർജുന്റെ കുറവ് ഗോകുലം കേരള എഫ് സിയെ ബാധിക്കും. സസ്പെൻഷൻ കാരണം മുഡെ മൂസയും ഇന്നിറങ്ങില്ല.
-Advertisement-