ഗോകുലം കേരള ഇന്നിറങ്ങുന്നു, ലക്ഷ്യം ജയം മാത്രം

ഐലീഗിൽ ഗോകുലം കേരള ഇന്നിറങ്ങുന്നു. ഐസോളിന് എതിരെ ഇറങ്ങുന്ന ഗോകുലത്തിനു ലക്ഷ്യം ജയം മാത്രം. ഒന്‍പത് മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗോകുലം കേരള എഫ്‌സി. ഐ ലീഗിൽ ഒരൊറ്റ ജയം മാത്രമാണ് ഐസോൾ എഫ്‌സി നേടിയിട്ടുള്ളത്. ആറ് പോയിന്റുമായി പത്താമതാണ് ഇപ്പോൾ ഐസോള്‍.

തുടർച്ചയായ നാല് മത്സരങ്ങളിൽ ജയമില്ലാതെ കഷ്ടപ്പെടുകയാണ് ഗോകുലം. അവസാനം കളിച്ച രണ്ടു മത്സരങ്ങളിലെ മോശം പ്രകടനമാണ് ഗോകുലത്തെ ടോപ്പ് ഫോറിൽ നിന്നും താഴെ ഇറക്കിയത്. അന്റോണിയോ ജർമ്മൻ ക്ലബ് വിട്ടത് ഗോകുലത്തെ ബാധിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here