ഐ ലീഗിൽ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി കൊൽക്കത്തയിലെ കരുത്തരായ മോഹൻ ബഗാനെതിരെ ഇറങ്ങും. കൊൽകത്തയിലെ മികച്ച ട്രാക്ക് റെക്കോർഡാണ് ഗോകുലത്തിന്റെ ആത്മവിശ്വാസം. എന്നാൽ കൊൽകത്തൻ ഡെർബിയിലെ പരാജയം മറക്കാൻ മോഹൻ ബഗാന് ഒരു വിജയം അത്യാവശ്യമാണ്.
ഒരു സ്ട്രൈക്കർ ഇല്ലാതെ വലയുകയാണ് ഗോകുലം. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഗോകുലത്തിന് പിന്നീട് കാലിടറി. തുടർച്ചയായി താരങ്ങൾ ക്ലബ്ബ് വിടുന്നതും ഗോകുലത്തിന് തിരിച്ചടിയായി. 13 മത്സരങ്ങളിൽ 11 പോയന്റാണ് ഒൻപതാം സ്ഥാനത്ത് നിലവിലുള്ള ഗോകുലത്തിനുള്ളത്.
-Advertisement-