കൊലമാസ്സായി ഗോകുലം, മോഹൻ ബഗാനെ സമനിലയിൽ കുരുക്കി

ഐ ലീഗിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്‌സിക്ക് സമനിലയോടെ തുടക്കം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ പോയന്റ് പങ്കിട്ട് പിരിഞ്ഞു. ഹെൻറി കിസേകയാണ് മോഹൻ ബാഗാണ് വേണ്ടി ഗോളടിച്ചത്. മോഹൻ ബഗാന്റെ സെൽഫ് ഗോളാണ് ഗോകുലത്തിനു തുണയായത്.

ആദ്യ പകുതിയിൽ ഗോകുലം നിറം മങ്ങിപ്പോയെങ്കിലും രണ്ടാം പകുതിയിൽ അവർ ഉണർന്നു കളിച്ചു. രണ്ടാം പകുതിയിൽ ബഗാന്റെ പ്രതിരോധത്തിലെ പാളിച്ചകൾ വ്യക്തമായി കാണാമായിരുന്നു. അത് മുതലെടുത്ത ഗോകുലത്തിനു വിലയേറിയ ഒരു പോയന്റും സ്വന്തമായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here