ഐ ലീഗിന് അരങ്ങൊരുങ്ങുന്നു. കേരളത്തിന്റെ സ്വന്തം ഗോകുലം പുതിയ സീസണിനായി ഒരുങ്ങിക്കഴിഞ്ഞു. ഗോകുലത്തിന്റെ ആദ്യ മത്സരം ഇന്ത്യൻ ഫുട്ബോളിലെ ലെജെന്ററി ക്ലബായ മോഹൻ ബഗാനുമായാണ്.
ഇന്ന് അഞ്ചുമണിക്കാണ് കേരളക്കര കാത്തിരുന്ന പോരാട്ടം നടക്കുക. നിർത്തിയിടത്ത് നിന്നും തുടങ്ങാനാണ് ഗോകുലം ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിലെ ലാസ്റ്റ് മാച്ച് മോഹൻ ബഗാനെതിരെയായിരുന്നു ഗോകുലം കളിച്ചത്. അന്ന് സമനിലയായിരുന്നു ഫലം. ബഗാനെ കൊൽക്കത്തയിൽ പോയി തകർത്ത ചരിത്രം ബിനോ ജോർജിന്റെ ഗോകുലത്തിനുണ്ട്.
-Advertisement-