ഈസ്റ്റ് ബംഗാൾ ശക്തരായ എതിരാളികളെന്ന് ഗോകുലം പരിശീലകൻ

ഈസ്റ്റ് ബംഗാൾ ശക്തരായ എതിരാളികളെന്ന് ഗോകുലം പരിശീലകൻ ബിനോ ജോർജ്ജ്. ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരായ ഗോകുലത്തിന്റെ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബിനോ ജോർജ്ജ്. മൂന്നു മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും കൊൽക്കത്തയിലെ രാജാക്കന്മാരായിരുന്ന ഈസ്റ്റ് ബംഗാളിനെ വിലകുറച്ച് കാണണ്ടെന്നാണ് ബിനോ പറഞ്ഞു വെച്ചത്.

അതെ സമയം കൊൽക്കത്തയിൽ ജയിച്ച് വരുന്നത് ശീലമാക്കിയ ഗോകുലത്തിനു ഇന്നത്തെ മത്സരം എങ്ങനെയുണ്ടാകുമെന്നു കാത്തിരിക്കുകയാണ് ആരാധകർ. ഗോകുലത്തിന്റെ സൂപ്പർ താരം അന്റോണിയോ ജർമ്മൻ ഇന്നലെ ക്ലബ്ബ് വിട്ടിരുന്നു. ജർമ്മൻ ഇല്ലാതെ ഇറങ്ങുന്ന ഗോകുലം എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് ഇന്ന് കളിക്കളത്തിൽ കണ്ടറിയാം

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here