ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് ഗോകുലം കേരളം എഫ്‌സി. കോഴിക്കോട് തകർപ്പൻ ജയമാണ് ഗോകുലം നേടിയത്. നിലവിലെ ഐലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിനെയാണ് ഗോകുലം കേരള എഫ് സി സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം.
കളിയുടെ 60ആം മിനുറ്റിൽ രാജേഷ് ആയിരുന്നു നിർണായ ഗോൾ നേടിയത്. ഗോകുലം നടത്തിയ തകർപ്പൻ നീക്കത്തിന് ഒടുവിൽ യുവതാരം ഗനി നിഗം നൽകിയ ക്രോസ് രാജേഷ് വലയിൽ എത്തിക്കുകയായിരുന്നു. ഇന്നത്തെ ജയം ഐ ലീഗിൽ ഗോകുലം കേരള എഫ് സിയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു.
-Advertisement-