അന്റോണിയോ ജർമ്മന് പകരക്കാരനെ എത്തിച്ച് ഗോകുലം കേരള എഫ്‌സി. റിയൽ കാശ്മീരിനെതിരായ മത്സരത്തിന് മുന്നോടിയായിട്ടാണ് നൈജീരിയൻ സ്ട്രൈക്കറായ ജോയൽ സണ്ടെയെ ഗോകുലം ടീമിൽ എത്തിച്ചത്. കൊൽക്കത്ത ഫുട്ബോൾ ലീഗ് ക്ലബായ റെയിൻബോയുടെ താരമായ ജോയൽ ലോണാടിസ്ഥാനത്തിലാണ് കോഴിക്കോട്ടേക്ക് എത്തുന്നത്.
ഐ ലീഗിൽ തുടക്കകാരനല്ല ജോയൽ സണ്ടേ നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിന് വേണ്ടിയും ഐസോളിനെയും കളിച്ചിട്ടുണ്ട്. ജർമ്മന്റെ അഭാവം നികത്താൻ താരത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-Advertisement-