ഐ ലീഗ് തുടങ്ങുന്നതിനു മുൻപ് തന്നെ പരിശീലകനെ പുറത്താക്കി ഗോകുലം കേരള. ഈ സീസണിൽ ടീമിനൊപ്പം ചേർന്ന ഫെർണാണ്ടോ ആന്ദ്രെസിനെയാണ് ഗോകുലം എഫ്.സി പുറത്താക്കിയത്. പ്രീ സീസണിലെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിലെന്ന് ക്ലബ് പറഞ്ഞെങ്കിലും കളിക്കാരും പരിശീലകനും തമ്മിലുള്ള പ്രശ്നങ്ങളാണ് പരിശീലകന്റെ പുറത്താക്കലിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരത്തിൽ ബെംഗളൂരു എഫ്.സി ക്കെതിരെ ഗോകുലം കേരള 4-1ന് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ പരിശീലകനായിരുന്ന ബിനോ ജോർജ് തന്നെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
-Advertisement-