ഐ ലീഗിൽ മലയാളി താരത്തിന് വമ്പൻ തിരിച്ചടി. കാത്തിരിക്കുന്നത് ആറ് മത്സര വിലക്കും ഒരു ലക്ഷം രൂപ പിഴയും. ഈസ്റ്റ് ബംഗാളിന്റെ മലയാളി യുവതാരം ജോബി ജസ്റ്റിനെതിരെ ആണ് കടുത്ത നടപടി ഐ ലീഗ് വിധിച്ചത്. ഐസാൾ താരമായ കരീം ഓമോലാജയെ തുപ്പിയതിന്നാന് താരത്തിന് കനത്ത ശിക്ഷ ഐ ലീഗ് വിധിച്ചത്.
ഐ ലീഗിലെ ടോപ്പ് സ്‌കോറർ ആയ ജോബിയുടെ അഭാവം ഈസ്റ്റ് ബംഗാളിനെ കാര്യമായി ബാധിക്കും. ഗോകുലത്തിനെതിരായ ഐ ലീഗിലെ ഈസ്റ്റ് ബംഗാളിന്റെ അവസാന മത്സരത്തിലും സൂപ്പർ കപ്പിലും താരത്തിന് കളിയ്ക്കാൻ കഴിയില്ല. കിരീടം സ്വപ്നം കാണുന്ന ഈസ്റ്റ് ബംഗാളിയിൽ വൻ തിരിച്ചടിയാണ്.
-Advertisement-