ഒത്തുകളി വിവാദത്തിൽ ഇന്ത്യൻ ഫുട്ബോൾ. ഐ ലീഗിലെ അവസാന മത്സരങ്ങളിലാണ് ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടത്. കിരീടപ്പോരാട്ടത്തിൽ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയും അവസാന മത്സരത്തിൽ അവരുടെ എതിരാളികളായ മിനർവ പഞ്ചാബും ഒത്തുകളിച്ചെന്നാണ് മാച്ച് കമ്മീഷ്ണർ സംശയം പ്രകടിപ്പിച്ചത്.
ഒറ്റയടിക്ക് മൂന്നു വിദേശ താരങ്ങളെ സബ്ബ് ചെയ്തതും പെനാൽറ്റി എടുക്കുമ്പോൾ ചെന്നൈ സിറ്റി താരവും മിനർവ പഞ്ചാബ് താരവും ഒത്തുകളിച്ചതായുള്ള സംശയവും ശക്തമായി. ആദ്യ പകുതിയിൽ പഞ്ചാബ് ആയിരുന്നു മുന്നിട്ടു നിന്നത്. മിനർവ പഞ്ചാബ് ലീഡ് തുലച്ചത് വ്യക്തമായ നിർദ്ദേശ പ്രകാരമെന്നും ആരോപണം ഉയർന്നു. എ ഐ എഫ് എഫ് അന്വേഷണം ഉടനെ തീരുമാനമെടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
-Advertisement-