ഐ ലീഗിൽ സ്പാനിഷ് സൂപ്പർ താരത്തെ ടീമിലെത്തിച്ച് ചെന്നൈ സിറ്റി. കഴിഞ്ഞ ആഴ്ച ക്ലബ് വിട്ട ഓസ്ട്രേലിയൻ കീപ്പർ ടൈസണ് പകരക്കാരനായി ഒരു സ്പാനിഷ് ഗോൾകീപ്പറായ നൗസറ്റ് ഗാർസിയയെയാണ് ചെന്നൈ സിറ്റി ടീമിലെ എത്തിച്ചത്. ഒരു വർഷത്തെ കരാറിലാണ് താരം ചെന്നൈയിൽ എത്തിയത്.
സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബായ ഗ്രനാഡെ ബി ടീമിനു വേണ്ടി കളിച്ച താരമാണ് ഗർസിയ. ചെന്നൈ സിറ്റി സൈൻ ചെയ്യുന്ന അഞ്ചാമത്തെ സ്പാനിഷ് താരമാണ് ഗാർസിയ, മാൻസി, സാൻട്രൊ, ഗോർഡിലോ എൽ സാവിയ എന്നിവരും സ്പെയിനിൽ നിന്ന് ചെന്നൈ സിറ്റി നിരയിൽ ഉണ്ട്.
-Advertisement-