സെമി പ്രതീക്ഷകളേറുന്നു, ഗോകുലത്തിന് തകർപ്പൻ ജയം

ഗോവയിൽ നടക്കുന്ന AWES കപ്പിൽ ഗോകുലം എഫ് സിക്ക് തകർപ്പൻ ജയം. വാൻ വിജയത്തോടു കൂടി ഗോകുലത്തിന്റെ സെമി പ്രതീക്ഷകളേറുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം എഫ്‌സി സീസ അക്കാദമിയെ തോൽപ്പിച്ചത്. തിലക് മൈതാനിൽ ഒരു ഗോളിന് പിന്നിലായതിനു ശേഷമാണ് ഗോകുലം പൊരുതി ജയിച്ചത്.

നാസറിന്റെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഗോകുലത്തിനു അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളടിച്ച് രാജേഷ് വരവറിയിച്ചു. നാസറിനും രാജേഷിനും പുറമെ വി പി സുഹൈലാണ് ഗോളടിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here